തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്.
അവരുടെ ഉദ്ദേശം എന്താണെന്ന് തുറന്നുകാട്ടാനാകണം. ബിജെപി ഇവിടെ സമരം ചെയ്യുമ്പോള്‍ അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എല്ലാം നേടിയെടുക്കലല്ല,ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ. ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ അനുമതി നല്‍കാന്‍ അവര്‍ മടിക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും അദ്ദേഹം പറഞ്ഞു.