കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധയില്‍ സര്‍ക്കാരിനു ഹൈക്കോടതിയില്‍ നിന്ന് ആശ്വാസ വിധി. സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വേ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്.
ഡിപിആര്‍ തയാറാക്കിയതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതോടെ സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്തുന്നതില്‍ തെറ്റെന്താണെന്നു ഡിവിഷന്‍ ബെഞ്ച് നേരത്തെ വാദത്തിനിടെ വാക്കാല്‍ ചോദിച്ചിരുന്നു.
അതേസമയം നിലവിലെ അലൈന്‍മെന്‍റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിര്‍ത്തി വയിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഡിപിആര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്നു കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര നിലപാട്.