സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല:അശ്വിനി വൈഷ്ണവ്

Latest News

ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിന് രാഷ്ട്രീയ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
372 കോടി മാത്രമാണ് യുപി എ സര്‍ക്കാര്‍ നല്‍കിയത്. മോദി ഭരണത്തില്‍ 2744 കോടി കിട്ടി. പുതിയ മൂന്ന് റെയില്‍വേ കോറിഡോറുകളില്‍ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ കേരളത്തിനും വലിയ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈനില്‍ കേരളത്തിന്‍റെ ഭാഗത്ത് നിന്നും പിന്നീട് താത്പര്യം ഒന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോയെന്ന് കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും റെയില്‍വേ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കൂടുതല്‍ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു പുതിയ കൊറിഡോറുകളിലൂടെ 40900 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിക്കും. ഓരോ ആഴ്ചയും ഒരു പുതിയ വന്ദേ ഭരത് ഇറക്കും. വന്ദേ സ്ലീപ്പര്‍ , വന്ദേ മെട്രോ അടുത്ത വര്‍ഷം തുടങ്ങും.കേരളത്തില്‍ വന്ദേ ഭരത് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും റെയില്‍വേ മന്ത്രി അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *