സിറ്റിംഗ് എം പിമാര്‍ തോല്‍ക്കുമെന്ന ഒരു സര്‍വേ റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍

Top News

ആലപ്പുഴ:കേരളത്തിലെ കോണ്‍ഗ്രസിലെ ചില സിറ്റിംഗ് എം പിമാര്‍ തോല്‍ക്കുമെന്ന ഒരു സര്‍വേ റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറികെ.സി വേണുഗോപാല്‍.തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന വാര്‍ത്തകളുടെ പശ്ചാതലത്തിലാണ് പ്രതികരണം.
ഇതെല്ലാം വസ്തുതാവിരുദ്ധമായ മാധ്യമപ്രചരണമാണ്. മങ്കൊമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ലും താന്‍ ഉള്‍പ്പെടെയുള്ളവര്‍ തോല്‍ക്കുമെന്ന് പറഞ്ഞ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതാക്കി ഐക്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴയില്‍ ഇത്തവണ കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരിത്രമെടുത്താല്‍ അത് ആരുടെ സംഭാവനയാണെന്ന് മനസ്സിലാകും. ഉമ്മന്‍ ചാണ്ടിയെ ഇതിന്‍റെ പേരിലും അപമാനിക്കുകയാണ്. ജനം ആദരിക്കുന്ന നേതാവിനെ എങ്ങനെ അപമാനിക്കാമെന്ന ഗവേഷണത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *