സിയോളില്‍ ഹാലോവീന്‍ പാര്‍ട്ടി ദുരന്തം, മരണം 151 ആയി

Top News

സിയോള്‍ : ദക്ഷിണ കൊറിയയിലെ സിയോളില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 151 ആയി. മരിച്ചവരില്‍ രണ്ടുപേര്‍ വിദേശികളാണ്. 150ലധികം പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 19 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അഗ്നിശമനസേനാ വക്താവ് പറഞ്ഞു.സിയോളിലെ ഇറ്റേവണിലെ ഹാമില്‍ട്ടണ്‍ ഹോട്ടലിന് സമീപം ശനിയാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. ഹോട്ടലിന്‍റെ ഇടുങ്ങിയ വഴിയില്‍ കുടുങ്ങി ആളുകള്‍ക്ക് ശ്വാസംമുട്ടുകയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വന്‍ ജനക്കൂട്ടം ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായത്. കുഴഞ്ഞുവീണവരെ പൊലീസും ഫയര്‍ഫോഴ്സുംചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നൂറുകണക്കിന് കടകളുള്ള മെഗാസിറ്റിയാണ് ഇറ്റാവണ്‍. പരിപാടിക്കായി ഒരു ലക്ഷത്തോളം പേര്‍ തടിച്ചുകൂടിയതായാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂണ്‍ സുക് യോല്‍ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ദുരന്തബാധിതര്‍ക്ക് എല്ലാവിധ സഹായവുമെത്തിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *