ന്യൂഡല്‍ഹി: സിബി ഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തല വന്മാരുടെ കാലാവധി അ ഞ്ചു വര്‍ഷംവരെ നീട്ടിനല്‍ കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട്ഓര്‍ഡിനന്‍സ് ഇറക്കി. നില വില്‍ രണ്ടു വര്‍ഷമാണ് കാ ലാവധി. കേന്ദ്ര ഏജന്‍സി കളെ മോദിസര്‍ക്കാര്‍ രാഷ്ട്രീ യമായി ദുരുപയോഗം ചെ യ്യുന്നുവെന്ന ആരോപണം ശക്തമായി നിലനില്‍ക്കെ അസാധാരണ നടപടി.
സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടാന്‍ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമഭേദഗതി ഓര്‍ഡി നന്‍സും ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിയമഭേദഗതി ഓര്‍ഡിനന്‍സുമാണ് തിരക്കിട്ട് ഇറക്കിയത്. രണ്ടിനും രാഷ്ട്രപതി അനുമതി നല്‍കി. അസാധാരണവും ഒഴിച്ചുകൂ ട്ടാനാകാത്തതുമായ സാഹചര്യത്തിലേ സേവന കാലാവധി നീട്ടാവൂവെന്ന് ജസ്റ്റിസ്എല്‍ എല്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അടുത്തിടെ ഉത്തര വിട്ടിരുന്നു. 2018ല്‍ നിയമിതനായ ഇഡി ഡയറക്ടര്‍ എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടിയ കേസിലായിരുന്നു ഇ ത്.
കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ കറന്‍സി വി നിമയ നിയന്ത്രണ നിയമലം ഘനം എന്നിവ അന്വേഷിക്കുന്ന ഇഡിയുടെ സമീപ കാലത്തെ പല നടപടിയും വിവാദമായി. സിബി ഐയുടെ പ്രവര്‍ത്തനം അടിക്കടി സുപ്രീംകോടതി വി മര്‍ശത്തിനു വിധേയമായി. സിബിഐ ഡയറക്ടര്‍ പദവിക്ക് 1997നുമുമ്പ് നിശ്ചിത കാലാവധി ഉണ്ടായിരുന്നില്ല. വിനീത്കുമാര്‍ നരൈന്‍ കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് കാലാ വധി രണ്ടു വര്‍ഷമാക്കിയത്. സിബിഐ ഡയറക്ടര്‍ സുബോധ്കുമാര്‍ ജെയ്സ്വാള്‍ മേയിലാണ് നിയമിതനാത്
