സിപിഎമ്മില്‍ വിശ്വാസികള്‍ക്ക് അംഗത്വം നല്‍കും; കോടിയേരി

Kerala

കോഴിക്കോട് : സിപിഎമ്മില്‍ വിശ്വാസികള്‍ക്കും അംഗത്വം നല്‍കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍.
പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. സിപിഎം ഒരു മതത്തിനും എതിരല്ല. സിപിഎമ്മിനോട് അടുക്കുന്ന വിശ്വാസികളെ അകറ്റാന്‍ ലീഗ് ശ്രമിക്കുകയാണെന്നും കോഴിക്കോട് നടക്കുന്ന സിപിഎം ജില്ലാസമ്മേനത്തില്‍ അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആ ഒറ്റപ്പെടലിന്‍റെ ജാള്യം മറക്കാനാണ് പല തരത്തിലുള്ള സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ലീഗിന്‍റെ ആസൂത്രിതമായ പദ്ധതിയാണ്.
മതന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുകയാണ്. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ഇന്ത്യയിലെ ബൂര്‍ഷാ വര്‍ഗത്തിന് വേണ്ടി നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് ബി.ജെ.പിയും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്‍റെ സമീപനം ബി.ജെ.പിയെ നേരിടാന്‍ പറ്റുന്നതല്ല. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും ഇന്ത്യ ഹിന്ദുകള്‍ ഭരിക്കണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *