കൊച്ചി: സിനിമാ സംഘടനകളുടെ യോഗം ചേര്‍ന്നു. സിനിമ റിവ്യൂകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനമായി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവരുടെ പട്ടിക തയ്യാറാക്കും. നിര്‍മാതാക്കളുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. വാര്‍ത്ത സമ്മേളനങ്ങളിലും സിനിമാ പരിപാടികളിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നവരെ നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ച് പ്രോട്ടോകോള്‍ കൊണ്ടുവരും. പ്രോട്ടോകോള്‍ തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാകും കമ്മിറ്റി. ഒരു മാസത്തിനകം ഇത് നടപ്പിലാക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തിയേറ്റര്‍ പരിസരത്തുകള റിവ്യൂ പരിപാടികള്‍ കര്‍ശനമായി നിരോധിക്കാനും യോഗം തീരുമാനിച്ചു.