സിനിമാസെറ്റുകളില്‍ ഇനി ഷാഡോ പോലീസ്

Top News

കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി പോലീസ്.ഷൂട്ടിംഗ് സെറ്റുകളില്‍ ഇനിമുതല്‍ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേര്‍ന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലഹരി ഉപയോഗം സംബന്ധിച്ച് ആരില്‍നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാല്‍ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസില്‍പെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ സിനിമാപ്രവര്‍ത്തകര്‍ തന്നെ തുറന്നുപറയാന്‍ തുടങ്ങിയത് സ്വാഗതാര്‍ഹമാണെന്നും കെ. സേതുരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *