കൊച്ചി: സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹികള്‍ പറഞ്ഞ വാദം തള്ളി ഫെഫ്ക രംഗത്ത്.സിനിമാ ലൊക്കേഷനുകളിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനം വിളിച്ചത് രണ്ടു യുവനടന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് പറയാനാണ്. യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും ഫെഫ്ക ഭാരവാഹികള്‍ ആരോപിക്കുന്നു.
താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ച് തെളിവുകളൊന്നുമില്ല. അതിനാല്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ സാധിക്കില്ല. സര്‍ക്കാരിന് പേരു നല്‍കിയാല്‍ തെളിവ് നല്‍കേണ്ടിവരും.താരങ്ങളുടെ കാരവാനില്‍ കയറി പരിശോധിക്കാനൊന്നും സാധിക്കില്ല. പ്രമുഖ താരങ്ങളുടെ പേര് വിവരങ്ങള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് ഫെഫ്ക അറിയിച്ചിട്ടുള്ളത്.