സിദ്ധാര്‍ത്ഥിന്‍റെ മരണം ; അന്വേഷണത്തിന് പ്രത്യേക സംഘം

Top News

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും.ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.അതേസമയം കേസില്‍ പ്രധാനപ്രതി അഖിലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടാം വര്‍ഷ ബിവിഎസ്പി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥ് ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *