അമൃത്സര്‍: സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികള്‍ ജയിലില്‍ കൊല്ലപ്പെട്ടു. പഞ്ചാബില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം.
ദുരന്‍ മന്‍ദീപ് സിങ് തൂഫാന്‍, മന്‍മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ്വാല്‍ സാഹിബ് ജയിലിലാണ് സംഘര്‍ഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസേവാലയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.