സിദ്ദീഖ് വധക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും

Top News

മഞ്ചേശ്വരം: പ്രവാസിയും പുത്തിഗെ മുഗു റോഡില്‍ നസീമ മന്‍സിലില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖി (32)നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായി സൂചന.കൊലയില്‍ നേരിട്ട് പങ്കാളികളായ രണ്ട് പേരുകൂടി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇതോടെ വിദേശത്തേക്ക് കടന്നവരുടെ എണ്ണം നാലായതാണ് വിവരം.പൈവളിഗെ അധോലോക സംഘത്തലവന്‍ മുഹമ്മദ് റയീസ് (32) എം.എല്‍.എ ഷാഫി എന്ന മുഹമ്മദ് ഷാഫി (31) എന്നിവര്‍ നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് മറ്റു രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടന്നത്.ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കൊല എന്നതിന് പുറമെ കേസില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും കൂടി കലര്‍ന്നിരിക്കുന്നതിനാല്‍ നിലവില്‍ കേസ് അന്വേഷണം നടത്തുന്ന ലോക്കല്‍ പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും തുടര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *