കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി കോഴിക്കോട് നഗരത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി.
കൃത്യംനടന്ന എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഹോട്ടല്‍, കട്ടറും ട്രോളി ബാഗും വാങ്ങിയ കടകള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ തിരൂര്‍ പോലീസ് തെളിവെടുപ്പ് നടത്തിയത്.രാവിലെ 9.52നാണ് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസ ഇന്നില്‍ ഷിബിലിയെയും ഫര്‍ഹാനയെയും തെളിവെടുപ്പിനായി അന്വേഷണസംഘം എത്തിച്ചത്.
സിദ്ദിഖിനെ കൊലപ്പെടുത്തിയ ജി 4 റൂമിലേക്ക് ഷിബിലിയെയാണ് ആദ്യമെത്തിച്ചത്. പിന്നീട് ഫര്‍ഹാനയെയും. കൊലപ്പെടുത്തിയരീതിയും മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ട്രോളിബാഗില്‍ കയറ്റിയതുമെല്ലാം പ്രതികള്‍ വിവരിച്ചു. ഇരുവരെയും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടയില്‍ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി.
തുടര്‍ന്ന് കട്ടര്‍ വാങ്ങിയ പുഷ്പാ ജംഗ്ഷനിലെ കടയില്‍ പ്രതികളെ എത്തിച്ചു.ട്രോളിബാഗ് വാങ്ങിയ മൊയ്തീന്‍ പള്ളി റോഡിലെ കടയിലും ഷോപ്പിംഗ് നടത്തിയ കടകളിലും ഇരുവരേയും കൊണ്ടുപോയി തെളിവെടുത്തു. മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരം വളവിലുള്‍പ്പെടെ പ്രതികളുമായി നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.