സിട്രാങ് കൊടുങ്കാറ്റ് : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം

Top News

കൊല്‍ക്കത്ത :സിട്രാങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ബംഗ്ലാദേശില്‍ കര തൊട്ടു. തീരദേശ ജില്ലകളില്‍ കനത്ത നാശം സംഭവിച്ചു. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പല ഭാഗത്തും മഴ തുടരുകയാണ്. സൗത്ത് 24 പര്‍ഗാനസ്, പുര്‍ബ മേദിപൂര്‍ എന്നിവിടങ്ങളിലാണ് കനത്ത നാശം സംഭവിച്ചിരിക്കുന്നത്. രണ്ടു ദിവസത്തേക്ക് മഴ തുടരനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം മുപ്പതിനായിരത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. പല സ്ഥലങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചു. ഏത് സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *