സിഎജിക്കെതിരേ ധനമന്ത്രി നിയമസഭയില്‍;
കിഫ്ബിയെ തകര്‍ക്കാനും ശ്രമമെന്ന് ആരോപണം

Kerala

തിരുവനന്തപുരം: സിഎജിക്കെതിരേ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. കിഫ്ബിക്കെതിരേ വന്‍ ഗൂഢാലോചനയാണ് ഉണ്ടായത്. ഒരു ഭരണഘടനാ സ്ഥാപനം ചെയ്യാത്തതാണ് സിഎജി ഇടപെടലിലൂടെ ഉണ്ടായതെന്നും തോമസ് ഐസക് പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതിയിലാണ് തോമസ് ഐസക്കിന്‍റെ വിശദീകരണം. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം, തോമസ് ഐസക് അവകാശ ലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *