സിംഗു: സിംഗു അതിര്‍ത്തിയിലെ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍. സമരപന്തലിന് സമീപത്തെ പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ വെട്ടിമാറ്റിയ നിലയിലാണ്.
സിംഖ് വിഭാഗമായ നിഹാംഗുകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തെത്തിയ സോനിപത്ത് പോലീസ് മൃതദേഹം സിവിക് ആശുപത്രിയിലേക്കു മാറ്റി. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്നും പോലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. കൊലയുടെ ഉത്തരവാദിത്വം കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് ബിജെപി ആരോപിച്ചു.