ശ്രീഹരിക്കോട്ട: സിംഗപ്പൂരില്‍ നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53 (പി എസ് എല്‍ വി -സി 53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി-സി53 ദൗത്യം വിക്ഷേപിച്ചത്.ബഹിരാകാശ വകുപ്പിന്‍റെ കോര്‍പ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ രണ്ടാമത്തെ ദൗത്യമാണ് പി എസ് എല്‍ വി -സി 53.ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.
നാല് ഘട്ടങ്ങളുള്ള പിഎസ്എല്‍വി ദൗത്യത്തിന് 228.433 ടണ്‍ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൗത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. പി എസ് എല്‍ വി യുടെ അന്‍പത്തിയഞ്ചാമത്തേയും പിഎസ്എല്‍വി കോര്‍ എലോണ്‍ റോക്കറ്റിന്‍റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്നലെ നടന്നത്.