സാഹിത്യത്തിനുള്ള നോബേല്‍ ജോന്‍ ഫോസേയ്ക്ക്

Latest News

സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോന്‍ ഫോസേയ്ക്ക്.
നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ വിവിധമേഖലകളില്‍ പ്രതിഭ തെളിയിച്ച ഫൊസേയുടെമുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. ജോന്‍ ഫോസേ തന്‍റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തി. നോര്‍വീജിയന്‍ പശ്ചാത്തലത്തെ കലാപരമായ സാങ്കേതികതയുമായി സമന്വയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി. മനുഷ്യന്‍റെ ഉത്കണ്ഠയും അവ്യക്തതയും അതിന്‍റേതായ തീവ്രതയോടെ തനതായ രീതിയില്‍ തുറന്നുകാട്ടുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകളെന്നും സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടു. ലോകത്ത് പലയിടത്തും അവതരിപ്പിക്കപ്പെടുന്ന നാടകങ്ങള്‍ ജോന്‍ ഫോസേയുടേതാണ്. ഹെന്‍റിക് ഇബ്സന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നാടകങ്ങള്‍ അവതരിപ്പിച്ച നാടകകൃത്താണ് അദ്ദേഹം .

Leave a Reply

Your email address will not be published. Required fields are marked *