മലപ്പുറം: സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരാണെന്നും അതിലൊന്നും സര്‍ക്കാരിന് ശ്രദ്ധയില്ലെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സാമ്പത്തിക പ്രശ്നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.നവകേരള സദസിനെത്തുന്നവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് സര്‍ക്കാരിന് തന്നെയാണ് അപമാനം. ഭരണനേട്ടം ജനങ്ങളിലെത്തിക്കാനാണ് സദസ് എന്നാണ് പറയുന്നത്. യു.ഡി.എഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
