ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാന്‍ ഐഎംഎഫുമായുള്ള കരാര്‍ ഉറപ്പിക്കാന്‍സൗദിയുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്.ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ (എഐഐബി) നിന്നും 2 ബില്യണ്‍ ഡോളറിന്‍റെ അധിക നിക്ഷേപവും 950 മില്യണ്‍ ഡോളര്‍ വായ്പയും ഉറപ്പാക്കുന്നതിനാണ്പാകിസ്ഥാന്‍ സൗദി അറേബ്യയുടെ സഹായം തേടുന്നത്.ഇക്കാര്യത്തില്‍ തങ്ങള്‍ പ്രതീക്ഷയിലാണെന്ന് ഐഎംഎഫുമായുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചൈനയും -യുഎസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കാരണം ഐഎംഎഫുമായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഐഎംഎഫുമായുള്ള ഇടപാടിന് സൗദിയുടെ ഉറപ്പ് നിര്‍ണായകമാകുന്നത്. ഐഎംഎഫുമായുള്ള കരാര്‍ ഉറപ്പിക്കാന്‍ സൗദിയുടെ നിക്ഷേപ അനുമതി നിര്‍ണായകമാണ്. പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കരാര്‍ അന്തിമമാക്കാന്‍ ഐഎംഎഫ് വിമുഖത കാണിക്കുന്നതായും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകബാങ്കിന്‍റെ റെസിലന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സസ്റ്റെയ്നബിള്‍ ഇക്കണോമി യുടെ ഭാഗമായുള്ള അകകആയുടെ 950 മില്യണ്‍ ഡോളറിന്‍റെ വായ്പ പാകിസ്ഥാന് കിട്ടണമെങ്കില്‍ ഐഎംഎഫുമായുള്ള കരാര്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. 700 മില്യണ്‍ ഡോളറും 500 മില്യണ്‍ ഡോളറുമായി രണ്ട് ഗഡുക്കളായി 1.2 ബില്യണ്‍ യുഎസ് ഡോളറിന്‍റെ രണ്ട് വായ്പകള്‍ ചൈന ഇതിനകം പാകിസ്ഥാന് റീ-ഫിനാന്‍സ് ചെയ്ത് നല്‍കിയിരുന്നു.