സാമൂഹിക പുരോഗതിക്കും നന്‍മയ്ക്കും അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം: ലോകമെമ്പാടും അറിവിന്‍റെ കുത്തകവല്‍ക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.അറിവിന്‍റെ സാര്‍വത്രികവല്‍ക്കരണവും ജനാധിപത്യവല്‍ക്കരണവും ഉണ്ടാകണം. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഗ്രന്ഥശാലകള്‍ തയ്യാറാകണമെന്നും ഇരുപത്തിയാറാമതു ദേശീയ വായനാ മാസാചരണത്തിന്‍റെ ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ശാസ്ത്രാവബോധം വളര്‍ത്താനും വര്‍ഗീയതയെ ചെറുക്കാനും മതേതരമൂല്യങ്ങള്‍ നിലനിര്‍ത്താനൊക്കെ അറിവിനെ ഉപയോഗിക്കാനാകും. രാജ്യത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത് പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.വായന മരിക്കുകയില്ല,മറിച്ചു വായനരീതി മാറുകയാണ് .കനം കൂടിയ പുസ്തകങ്ങള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്നതിനു പകരം, പുതിയ തലമുറ ആശ്രയിക്കുന്നത് ഇലക്ട്രോണിക് റീഡിങിനെയും പോഡ് കാസ്റ്റുകളെയും മറ്റുമാണ്. ഇത്തരം നൂതന സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തി വായനയെ പരിപോഷിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി വി പി ജോയ്, പ്രൊ.പി ജെ കുര്യന്‍,ടി കെ എ നായര്‍, കവി വി. മധുസൂദനന്‍ നായര്‍, കെ ജയകുമാര്‍, പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ കെ.ജീവന്‍ ബാബു, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *