കോഴിക്കോട് : ജില്ലയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടി കണ്‍സല്‍റ്റന്‍സിയെ ചുമതലപ്പെടുത്തി ഇന്നലെ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.81 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ കമ്ബനിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഡിപിആര്‍ പഴയതാണെന്നും ഡേറ്റ കുത്തിനിറച്ചിരിക്കുകയാണെന്നും സില്‍വര്‍ലൈന്‍! വിരുദ്ധ സമരസമിതി നേതാക്കള്‍ പറയുന്നു. 469 ദിവസമായി കെറെയില്‍ വിരുദ്ധ സത്യഗ്രഹം നടക്കുന്ന കാട്ടില്‍പ്പീടികയിലടക്കം അലൈന്‍മെന്‍റില്‍ ഒരു മാറ്റവുമില്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പദ്ധതി രൂപരേഖ പ്രകാരം ജില്ലയില്‍121 ഹെക്ടര്‍ ഭൂമിയാണ് നിലവില്‍ ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് 2.42 മണിക്കൂര്‍ സമയം മാത്രമേ എടുക്കൂവെന്നും രൂപരേഖയില്‍ പറയുന്നു.