സാന്ത്വന പരിചരണമേഖലയില്‍ കൂടുതല്‍ പേര്‍ കടന്നുവരണം: മന്ത്രി വി ശിവന്‍കുട്ടി

Latest News

തിരുവനന്തപുരം : സാന്ത്വന പരിചരണ മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ല ആരോഗ്യകേരളം സംഘടിപ്പിച്ച അരികെ സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി ആന്‍റണി രാജു അധ്യക്ഷനായി.തിരുവനന്തപുരം ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ 90 പ്രൈമറി യൂണിറ്റുകളിലായി 26,271 രോഗികളാണ് സാന്ത്വന പരിചരണ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 15,419പേരെ വീടുകളിലെത്തിയും പരിചരിക്കുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍ ചാരിറ്റി പ്രവര്‍ത്തനമല്ല, മറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനമാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍ പറഞ്ഞു.
നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ സാന്ത്വന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡിഎംഒ ഡോ. ബിന്ദു മോഹന്‍, ഹോമിയോ ഡിഎംഒ ഡോ. വി കെ പ്രിയദര്‍ശിനി, ആയുര്‍വേദ ഡിഎംഒ ഡോ. ഷീബ മേബലറ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാര്‍, സിനി താരങ്ങളായ സോണിയ മല്‍ഹാര്‍, ഗിരീഷ് നമ്പ്യാര്‍ തുടങ്ങിയവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *