ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നുമില്ലെന്ന് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിച്ചില്ലെന്ന് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം മോദി മറന്നു. ജനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച 15 ലക്ഷം രൂപ എവിടെ പോയി. മുന്‍ യുപിഎ സര്‍ക്കാരുകളെ കുറ്റം പറയുന്ന മോദി സര്‍ക്കാര്‍ വിലക്കയറ്റത്തെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നും ഖാര്‍ഗെ ചോദിച്ചു. പട്ടികജാതി-പട്ടികവര്‍ഗ എന്ന പ്രയോഗം തന്നെ ആലങ്കാരികമായി മാറി കഴിഞ്ഞുവെന്നും ഖര്‍ഗെ വിമര്‍ശിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.