കാന്‍ബെറ: ലോകത്തെിടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്നതുമായ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുക്രെയിനിലെ ജനവാസ മേഖലകളില്‍ വ്യാപക റഷ്യന്‍ വ്യോമാക്രമണമുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുക്രെയിനും റഷ്യയും ചര്‍ച്ചയും നയതന്ത്ര മാര്‍ഗങ്ങളും അവലംബിക്കണമെന്നും ഇന്നലെ സിഡ്നിയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.