കണ്ണൂര്‍: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേത് (ഇഡി) രാഷ്ട്രീയ വേട്ടയാടലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്‍റെ പേരില്‍ സി. പി. എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ തകര്‍ക്കുന്നതിനായുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് നടപ്പിലാക്കുകയാണെന്നും അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണമേഖലയില്‍ നിക്ഷേപിച്ചതൊന്നും നഷ്ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള സഹകരണമേഖലയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനുള്ള മൂലധനം കണ്ടെത്താനാണ് കേരളത്തിന്‍റെ സഹകരണമേഖലയില്‍ കുഴപ്പമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്..ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങളുണ്ടായാല്‍ പരിഹരിച്ച് മുന്നോട്ടുപോകുകയാണുവേണ്ടത്. അതിന്‍റെ പേരില്‍ സി.പി. എമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കും- എം.വി. ഗോവിന്ദന്‍ പറഞ്ഞു.