സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി കെഎസ് ആര്‍ടിസി

Top News

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി.12 തീയതി തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.
സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍ സൗത്ത് 3.13 കോടി (89.44% ടാര്‍ജറ്റ്) , സെന്‍ട്രല്‍ 2.88 കോടി(104.54 % ടാര്‍ജറ്റ്) , നോര്‍ത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാര്‍ജററ്റിനെക്കാള്‍ 107.96% കൂടുതല്‍. ജില്ലാ തലത്തില്‍ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാര്‍ജറ്റ് വരുമാനം ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാര്‍ജറ്റിന്‍റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുമാണ്.കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇത്രയും കളക്ഷന്‍ നേടാന്‍ പരിശ്രമിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *