പാലക്കാട് ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.സര്‍വകക്ഷി യോഗത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട്ടെ നിലവിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു