ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ജൂലൈ17ന് സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍.രാവിലെ 11മണിക്ക് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നാണ് സൂചനകള്‍. പാര്‍ലമെന്‍റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സര്‍വകക്ഷിയോഗം വിളിച്ചത്.
സുപ്രധാന ബില്ലുകള്‍ക്കും ചര്‍ച്ചകള്‍ക്കും പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പകള്‍ നടക്കുന്നു എന്നതും ഈ സമ്മേളനത്തിന്‍റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. ജൂലൈ 18 ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ആഗസ്റ്റ്13നാണ് അവസാനിക്കുക.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് കാബിനറ്റ് മന്ത്രിമാരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തേക്കും.