തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം ഒരിക്കല്‍ തകര്‍ന്നതാണ്.അത് വീണ്ടും തകര്‍ന്നു. സ്വര്‍ണ്ണക്കടത്ത് പ്രതി എന്തു പറയണം എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയാണ്.അവരെ സഹായിക്കുന്ന ജോലിയാണ് യു.ഡി.എഫിന്.സര്‍ക്കാര്‍ താഴെ പോകുമെന്ന് ആരും കരുതേണ്ട. സ്വപ്നക്ക് പിന്തുണ നല്‍കുന്നത് ഒരു സംഘടനയാണ്.അതിനു സംഘപരിവാര്‍ ബന്ധമുണ്ട്. സ്വപ്ന പറയുന്നത് പ്രതിപക്ഷത്തിന് വേദവാക്യം ആണ്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ ചിലരുണ്ട് എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ് ഗൂഢാലോചനയ്ക്ക് കേസെടുത്തത്- മുഖ്യമന്ത്രി വിശദീകരിച്ചു.
നാല് കേന്ദ്രഏജന്‍സികള്‍ വന്നു ഉഴുതുമറിച്ചിട്ടും ഒരു കച്ചിത്തുരുമ്പ് കിട്ടിയില്ല. എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ സര്‍ക്കാറിനെ വെച്ചേ ക്കുമോ. സഭയില്‍ എന്ത് സംബന്ധവും ആര്‍ക്കും വിളിച്ചു പറയാം എന്ന് കരുതേണ്ട. മുഖ്യമന്ത്രി പറഞ്ഞു.സോളാര്‍ കേസും സ്വര്‍ണ്ണ കടത്തും തമ്മില്‍ ബന്ധപ്പെടുന്നത് എങ്ങിനെ?സോളാര്‍ അന്വേഷണത്തില്‍ ഒത്തു കളി ആരോപണം ഉയര്‍ന്നപ്പോള്‍ ആണ് കേസ് സി. ബി. ഐ അന്വേഷണത്തിന് വിട്ടത് .പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടു.അനാവശ്യമായ പഴി സംസ്ഥാന സര്‍ക്കാര്‍കേള്‍ക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്.അതും ഇതും തമ്മില്‍ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല.
മൊഴി തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ വഴി ശ്രമിച്ചെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണോ?.164 മൊഴി ആദ്യമായല്ല സ്വപ്ന കൊടുക്കുന്നത്.ഒരു തെളിവിന്‍റേയും പിന്‍ബലം ഇല്ലാതെ ആണ് വീണ്ടും രഹസ്യ മൊഴി-
മുഖ്യമന്ത്രി പറഞ്ഞു.അതേസമയം പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ആരോപിച്ചു.