തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ഒഴികെ ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിട്ടു. സര്‍വ്വകലാശാല ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്‍റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.
സര്‍വ്വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍, നദിതീരസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ഭേദഗതിബില്‍,ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രേഷനും നിയന്ത്രണവും ഭേദഗതിബില്‍,പ്രവാസി ഭാരതീയര്‍ കമ്മീഷന്‍ ഭേദഗതി ബില്‍ തുടങ്ങി 17 ബില്ലുകള്‍ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി.നിയമോപദേശത്തിന് ശേഷം സര്‍വ്വകലാശാല ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത.
സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ വെടിനിര്‍ത്തലെന്ന് സൂചന നല്‍കി നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. മാസങ്ങളായി തുടര്‍ന്നുവന്ന ഭിന്നത അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തത്.നിയമസഭാ സമ്മേളനം 23ന് തുടങ്ങും. സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24, 25 തീയ്യതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും.
![](https://www.pradeepamonline.com/wp-content/uploads/2023/01/arifmushamadghan.jpg)