തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധി നല്‍കണമെന്ന ഭരണ പരിഷ്കരണ കമ്മിഷന്‍റെ ശുപാര്‍ശ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.എന്‍ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതനിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ നാലാം ശനി അവധിയെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
പ്രവര്‍ത്തി ദിവസത്തിന്‍റെ ദൈര്‍ഘ്യം 15 മിനിട്ട് കൂട്ടി പകരം നാലാം ശനി അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍വച്ച നിര്‍ദേശം. പ്രതിവര്‍ഷമുള്ള 20 കാഷ്വല്‍ ലീവ് 18 ആയി കുറയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇടത് സംഘടനകള്‍തന്നെ നിര്‍ദേശങ്ങള്‍ എതിര്‍ക്കുകയായിരുന്നു.
ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രതിദിന പ്രവര്‍ത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വല്‍ ലീവ് കുറയ്ക്കുമെന്നും സര്‍വീസ് സംഘടനകളെ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുട ര്‍ന്ന് കാഷ്വല്‍ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. എന്നിട്ടുും സംഘടനകള്‍ അയഞ്ഞിരുന്നില്ല.