ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കൂപ്പ് കുത്തിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദം ആദ്യപാദത്തേക്കാളും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം നിരക്കില്‍ സമ്പദ്വ്യവസ്ഥ വളരുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി .
പണപ്പെരുപ്പവും വളര്‍ച്ചനിരക്ക് മുന്‍നിര്‍ത്തി മാത്രമേ വായ്പ പലിശ നിരക്കുകളില്‍ ഇനി മാറ്റം വരുത്തുവെന്ന് ആര്‍.ബി. ഐ ഗവര്‍ണര്‍ പറഞ്ഞു.’9.5 ശതമാനം എന്ന സംഖ്യയില്‍ തന്നെ തുടരാമെന്നാണ് ഞാന്‍ കരുതുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദം കൂടുതല്‍ മെച്ചമായിരിക്കും. പക്ഷേ കഴിഞ്ഞ വര്‍ഷത്തിന്‍റെ ചില സ്വാധീനങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ തുടരും. എങ്കിലും സ്ഥിതി മെച്ചമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വ്യാപാര സ്ഥാപനങ്ങള്‍ കച്ചവടം നടത്തുന്നതെന്നത് ഗുണകരമാവുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി