പാരീസ്: റഷ്യന്‍ നിലപാട് കടുപ്പിച്ച് തന്നെ പുടിന്‍ മുന്നോട്ട് പോകുന്നതിനാല്‍ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് ഫ്രാന്‍സ് .റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സിന്‍റെ പ്രതികരണം. യുക്രൈന്‍റെ നിരായുധീകരണം എന്ന നിലപാടില്‍ പുടിന്‍ ചര്‍ച്ചയില്‍ ഉടനീളം ഉറച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം കടുത്ത നിലപാട് തന്നെ സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ചപ്പോഴും പുടിന്‍ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 90 മിനുട്ടോളം റഷ്യന്‍ പ്രസിഡന്‍റും, ഫ്രഞ്ച് പ്രസിഡന്‍റും ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുടിന്‍റെ മറുപടികളില്‍ ക്ഷുഭിതനായ പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍, ‘നിങ്ങള്‍ നിങ്ങളോട് തന്നെ നുണ പറയുന്നു’ എന്ന് പുടിനോട് ക്ഷോഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം യുക്രൈന്‍ ജനതയും, റഷ്യന്‍ ജനതയും രണ്ടല്ല എന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഏറ്റവും മോശം കാര്യങ്ങളാണ് വരാനിരിക്കുന്നത് എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണിന്‍റെ ചര്‍ച്ചയ്ക്ക് ശേഷമുള്ള പ്രതികരണം.