സമാധാന നൊബേലിന് മോദി പരിഗണനയില്‍

Kerala

ഏറ്റവും ശക്തനായ ലോകനേതാവെന്നും നൊബേല്‍ കമ്മിറ്റി ഉപനേതാവിന്‍റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള അടുത്ത നൊബേല്‍ പുരസ്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണനയിലെന്ന് നൊബേല്‍ പ്രൈസ് കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ.പ്രധാനമന്ത്രി മോദിയുടെ നയങ്ങളാല്‍ ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണെന്നും ടോജെ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോജെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ ഉപനേതാവാണ് ടോജെ. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത് ഈകമ്മിറ്റിയാണ്. കമ്മിറ്റി ഇന്ത്യയില്‍ എത്തിയിരുന്നു. ഇതിനിടെ നടത്തിയ അഭിമുഖത്തിലാണ് ടോജെ മോദിയെ പുകഴ്ത്തിയത്.
ഇന്ത്യയെ സമാധാനത്തിന്‍റെ പൈതൃകമെന്ന് വിശേഷിപ്പിച്ച അസ്ലെ ടോജെ, ഇന്ത്യ ഒരു മഹാശക്തിയാകുമെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഏറ്റവും വിശ്വസ്തനായ നേതാവാണ് മോദി. അദ്ദേഹത്തിന് മാത്രമേ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ. എല്ലാ ലോകനേതാക്കളും സമാധാനം സ്ഥാപിക്കുന്നതിനായി പരിശ്രമിക്കണം. നരേന്ദ്ര മോദിയെപ്പോലുള്ള ശക്തനായ നേതാവിന് ഇത് മറ്റുള്ളവരേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാനാവും. ലോകത്തിലെ സമാധാനത്തിന്‍റെ ഏറ്റവും വിശ്വസനീയമായ മുഖങ്ങളിലൊന്നാണ് പ്രധാനമന്ത്രി മോദി. റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇന്ത്യയെ മുന്‍പന്തിയില്‍ എത്തിക്കുന്നതിലും സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതിലും മാത്രമല്ല മോദി ശ്രദ്ധകേന്ദ്രീകരിക്കുന്നത്, മറിച്ച് ലോകമെമ്പാടുമുള്ള കാര്യങ്ങളില്‍ ഇടപെടുകയും സംഭാവന ചെയ്യുകയും ചെയ്യുന്നു’-ടൊജെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *