മോസ്കോ: യുക്രെയ്ന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചകള്‍ തള്ളിക്കളയുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ ആഫ്രിക്കന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു റഷ്യന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. ആഫ്രിക്കയുടെയും ചൈനയുടെയും മുന്‍കൈയില്‍ ഇത് സാധ്യമാകുമെന്നും പുടിന്‍ പറഞ്ഞു.ആഫ്രിക്കന്‍ നേതാക്കളുടെ സമാധാന നീക്കങ്ങള്‍ യുക്രെയ്നുമായുള്ള ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാകും. എന്നാല്‍ യുക്രെയ്ന്‍ സൈന്യം ആക്രമണം നടത്തുമ്പോള്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം ലഘൂകരിക്കാന്‍ ആഫ്രിക്കന്‍ നേതാക്കള്‍ നിര്‍ദേശം മുന്നോട്ടുവച്ചു. അതില്‍ പ്രധാനം റഷ്യന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങല്‍, റഷ്യ ആണവായുധങ്ങള്‍ ബെലാറസില്‍ നിന്ന് നീക്കം ചെയ്യുക, പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പിന്‍വലിക്കുക, ഉപരോധം നീക്കുക തുടങ്ങിയവയാണ്. മുന്‍കൂര്‍ വ്യവസ്ഥകള്‍ രൂപപ്പെടാതെ മധ്യസ്ഥ മേശയിലേക്ക് വരില്ലെന്ന് നേരത്തെ യുക്രെയ്നും റഷ്യയും പറഞ്ഞിരുന്നു
