ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുന:സ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ച മോദി, യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് പറഞ്ഞു. നെതന്യാഹുവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
ദുരിതബാധിതര്‍ക്ക് മാനുഷിക സഹായത്തോടൊപ്പം മേഖലയില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കുറിച്ചു.
സമ്പൂര്‍ണ വിജയം നേടും വരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതിനിടെയാണ് നെതന്യാഹുവുമായി മോദി സംസാരിച്ചത്