തിരുവനന്തപുരം: സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.വിദ്യാര്‍ഥികളുടെ പരീക്ഷാ കാലം പരിഗണിച്ച് സമരത്തില്‍ നിന്നു പിന്മാറണം. ബസ്, ഓട്ടോടാക്സി സമരവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതാണ്.
അത് എപ്പോള്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നു ആരും കരുതേണ്ടെന്നും ആന്റണി രാജു പറഞ്ഞു.ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് ഉടമകള്‍ സമരം തുടങ്ങാനിരിക്കേയാണ് ഇതു സംബന്ധിച്ച് മന്ത്രി പ്രതികരിച്ചത്.
മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് ആറ് രൂപയാക്കണം എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യം.
