തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെസ്റ്റിന്‍റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് ഇന്ന് തുടക്കം. വൈകിട്ട് 3.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനാകും. എല്ലാ ജില്ലകളിലും സപ്ലൈകോ ജില്ലാതല ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഓണം ഫെയറിലും സപ്ലൈകോയുടെ വില്‍പ്പന ശാലകളിലും സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതിന് പുറമെ, ഓഗസ്റ്റ് 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും ഉണ്ടായിരിക്കും. നിലവില്‍ നല്‍കുന്ന വിലക്കുറവിനെക്കാള്‍ അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വിലക്കുറവുണ്ട്.
മറ്റു ജില്ലകളില്‍ 19ന് ഫെയറുകള്‍ ആരംഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഫെയറുകളില്‍ സ്റ്റാള്‍ ഇടാനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്ത് 23 മുതല്‍ 28 വരെ താലൂക്ക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ഗിഫ്റ്റ് വൗച്ചര്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് . 500, 1000 രൂപയുടെ വൗച്ചറുകള്‍ ആണ് നല്‍കുക.