തിരുവനന്തപുരം: സപ്ലൈകോ സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങളില്‍ ഒന്നുരണ്ടെണ്ണത്തിന്‍റെ കുറവുണ്ടെങ്കില്‍ അതിനെ പര്‍വതീകരിച്ച് കാണിക്കരുതെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. കുറവുണ്ടെങ്കില്‍ പരിഹരിക്കും. ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.സപ്ലൈയ്ക്കോയ്ക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇത്തവണയും മെച്ചപ്പെട്ട ഓണച്ചന്ത ഉണ്ടാകും. ഇതെല്ലാം തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രളയ സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവര്‍ക്കും കിറ്റ് നല്‍കിയതാണ്. പ്രയാസം അനുഭവിക്കുന്ന ആളുകളെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങള്‍ തങ്ങള്‍ക്ക് കിറ്റിന്‍റെ ആവശ്യമില്ലെന്ന് സൂചിപ്പിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.
