സന്ദീപ് വധക്കേസ്; ഫോണ്‍ കോള്‍ തന്‍റേത് തന്നെയെന്ന് സമ്മതിച്ച് വിഷ്ണു

Latest News

തിരുവല്ല: പെരിങ്ങര സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്‍റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്‍റെതാണെന്ന് കേസിലെ അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു.
അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളില്‍ ഏറ്റവും നിര്‍ണായകമാണ് വിഷ്ണുവിന്‍റെ ഫോണ്‍ സംഭാഷണം.സന്ദീപിന്‍റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും, മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നും ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്.ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനിനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഫോണ്‍ സംഭാഷണത്തിന്‍റെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.അതേസമയം വിഷ്ണുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വടിവാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *