സന്ദീപ് വധം : നാല് പേര്‍ പിടിയില്‍

Top News

തിരുവല്ല: സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്പില്‍ സന്ദീപ്കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍.തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.ഇന്നലെ രാത്രി എട്ടരയോടെ സന്ദീപ്കുമാറിന് കുത്തേറ്റത്. എസ് എന്‍ ഡി പി ഹൈസ്കൂളിന് സമീപത്തെ കലുങ്കിനടുത്തുവച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
നെഞ്ചിലും പുറത്തുമായി പതിനൊന്ന് കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. അക്രമണത്തിനു ശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പെരിങ്ങര പഞ്ചായത്ത് 13ാം വാര്‍ഡ് മുന്‍ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *