മലപ്പുറം : സന്തോഷ് ട്രോഫി ഫൈനലില്‍ ടൈ ബ്രേക്കറില്‍ ബംഗാളിനെ വീഴ്ത്തി കേരളം കിരീടം ചൂടി. അധിക സമയ ത്തിലേക്ക് നീണ്ട കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ടൈ ബ്രേക്കറില്‍ 5-4 ന് കേരളം വിജയിച്ചു.അധിക സമയത്തിലേക്ക് നീണ്ട കളിയില്‍ 96-ാം മിനുട്ടില്‍ ദിലീപ് ഓറന്‍റെ തകര്‍പ്പന്‍ ഗോളിലാണ് ബംഗാള്‍ മുന്നിലെത്തിയത്.
കേരളത്തിന്‍റെ പ്രതിരോധ ത്തില്‍ വന്ന വീഴ്ചയാണ് ഗോളിന് വഴി തുറന്നത്.117ാം മിനുട്ടില്‍ കേരളം ഗോള്‍ മടക്കി . നൗഫലിന്‍റെ ക്രോസില്‍ സഫ്നാദി ന്‍റെ സുന്ദര സമനില ഗോള്‍ . അധിക സമയം പിന്നിട്ടതോടെ കളി ടൈബ്രേക്കറിലേക്ക് . ബംഗാളിന്‍റെ സജല്‍ മാഗിന്‍റെ കിക്ക് പുറത്തേക്ക് . എല്ലാ കിക്കും വലയി ലാക്കി കേരളം കിരീടമ ണിഞ്ഞു. ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. വീണു കിട്ടിയ അവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കി. 32ാം മിനുട്ടില്‍ കേരളത്തിന് ലഭിച്ച സുവര്‍ണാവസരം വിഘ്നേഷ് പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വിഘ്നേഷിന്‍റെ ഷോട്ട് പുറത്തേക്ക് .
33-ാം മിനുട്ടില്‍ സഞ്ജുവിന്‍റെ അളന്നു മുറിച്ച ഷോട്ട് ബംഗാള്‍ ഗോളി തടഞ്ഞു. 36ാം മിനുട്ടില്‍ ബംഗാളിന്‍റെ ഫര്‍ദിന്‍ അലിയുടെ വെടിയുണ്ട കേരള ഗോളി മിഥുന്‍ തടുത്തു. വിഘ്നേഷിനും നിജോ ഗില്‍ബര്‍ട്ടിനും പകര ക്കാരായി ടി കെ ജസിനും പി എന്‍ നൗഫലും ഇറങ്ങി. 43ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കും കേരളത്തിന് ഗോളാക്കാനാ യില്ല.സെമിയില്‍ കര്‍ണാടകയെ 7-3ന് തകര്‍ത്താണ് ആതിഥേയര്‍ കുതിച്ചത്.ബംഗാള്‍ മണിപ്പുരിനെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. കേരളത്തി നിത് 15-ാം ഫൈനല്‍. ബംഗാളിന് 46. ബിനോ ജോര്‍ജിന്‍റെ ശിക്ഷണത്തില്‍ ജിജോ ജോസഫ് നയിക്കുന്ന സംഘം ഗ്രൂപ്പ് മത്സരത്തില്‍ ബംഗാളിനെ രണ്ടുഗോളിന് തോല്‍പ്പിച്ചിരുന്നു.