സന്തോഷ് ട്രോഫി: കേരളത്തെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും

Sports

കൊച്ചി: നവംബറില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ (സൗത്ത് സോണ്‍ 2021ബ22) കേരള ടീമിന്‍െറ ഹെഡ് കോച്ചായി ബിനോ ജോര്‍ജിനെ നിയമിച്ചു.
ടി.ജി. പുരുഷോത്തമനാണ് അസിസ്റ്റന്‍റ് കോച്ചെന്നും കേരള ഫുട്ബാള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു.നിലവില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ് കേരള യുനൈറ്റഡ് എഫ്.സിയുടെ ഹെഡ് കോച്ചാണ് ബിനോ ജോര്‍ജ്.
കേരളത്തില്‍നിന്നുള്ള ആദ്യ എ.എഫ്.സി പ്രഫഷനല്‍ കോച്ചിങ് ഡിപ്ലോമധാരിയും ഈ തൃശൂര്‍ സ്വദേശിയാണ്.പ്രഫഷനല്‍ ഫുട്ബാള്‍ ജീവിതത്തിന് തുടക്കം കുറിച്ചത് 1997 ഗോവ മര്‍മുഗോവ പോര്‍ട്ട് ട്രസ്റ്റ് ടീമിലൂടെയാണ്. 1998ല്‍ കൊല്‍ക്കത്ത മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബില്‍ ചേര്‍ന്നു. 2000ല്‍ ബംഗളൂരു യു.ബി ക്ലബിലും തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങി 2002ല്‍ എഫ്.സി കൊച്ചിയിലും അംഗമായി. ദേശീയ ഗെയിംസിന് കേരള ടീമിനെയും അതോടൊപ്പം വിവ കേരള എഫ്.സിയെയും പരിശീലിപ്പിച്ചാണ് കോച്ചിങ് ജീവിതത്തിലേക്ക് കടന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍െറ റിസര്‍വ് ടീം കോച്ചാണ് ടി.ജി. പുരുഷോത്തമന്‍. 2019ബ20 സന്തോഷ് ട്രോഫി ടീമിന്‍െറ അസി. കോച്ചായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *