സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് ബംഗാളിനെതിരെ

Sports

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരള – ബംഗാള്‍ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ന് ജയിക്കാനായാല്‍ കേരളത്തിന് സെമി പ്രവേശനം എളുപ്പമാക്കാം.തുടക്കം ഗംഭീരമാക്കിയ കേരളത്തിന് ഇന്നത്തെ മത്സരം കടുപ്പമേറിയതാണ്. കപ്പുകളുടെ എണ്ണത്തില്‍ വമ്പന്മാരായ ബംഗാളിനെയാണ് കേരളത്തിന് വീഴ്ത്തേണ്ടത്.
എങ്കിലും ജിജോ ജോസഫിനും സംഘത്തിനും ബംഗാള്‍ ബാലികേറാമലയല്ല. ജിജോ അര്‍ജുന്‍ ജയരാജ് നിജോ ഗില്‍ബര്‍ട്ട് മുഹമ്മദ് റാഷിദ് എന്നിവര്‍ ചേരുന്ന മധ്യനിരയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. നായകന്‍ ജിജോ തന്നെയാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിഗ്നേഷും മുഹമ്മദ് സഫ്നാദുമാകും സ്ട്രൈക്കര്‍മാര്‍. ഗോള്‍കീപ്പര്‍ എം മിഥുന് ഇന്ന് പിടിപ്പത് പണിയുണ്ടാകും.
മധ്യനിരയുടെ മികച്ച പ്രകടനമാണ് ബംഗാളിന്‍റെയും കരുത്ത്. കഴിഞ്ഞ മത്സരത്തിലെ ഗോള്‍ നേട്ടക്കാരന്‍ ശുഭം ഭൗമിക് ആണ് ബംഗാളിന്‍റെ തുറുപ്പുചീട്ട്. സ്വന്തം മൈതാനവും കാണികളും കേരളത്തിന് മുതല്‍കൂട്ടാകും. അതേസമയം കേരള ബംഗാള്‍ മത്സരം കാണാന്‍ സീസണ്‍ ടിക്കറ്റോ ഓണ്‍ലൈന്‍ ടിക്കറ്റോ എടുത്തവര്‍ മത്സരത്തിന് അര മണിക്കൂര്‍ മുന്‍പ് ഗാലറിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *