ജയ്പൂര്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനും മലയാളി താരവുമായ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി.ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ ദിവസം ജയ്പൂര്‍ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഹോം മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് റോയല്‍സ് നായകന് പിഴ ചുമത്തിയിരിക്കുന്നത്.മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ ഇടയ്ക്ക് വീണ്ടും മഴ എത്തിയതിനെ തുടര്‍ന്ന് അല്‍പ്പനേരം കളി തടസ്സപ്പെട്ടിരുന്നു. അതേസമയം ആകെ 20 ഓവറുകളുള്ളതില്‍ പത്ത് ഓവറുകള്‍ സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടും ഓവര്‍ നിരക്ക് കുറഞ്ഞതില്‍ നായകനെതിരെ കമന്‍റേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.