സഞ്ജു ചെന്നൈയിലേക്കോ

Sports

മുംബൈ: ഐപിഎല്‍ അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസന്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.രാജസ്ഥാന്‍റെ നട്ടെല്ലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ടീമിനെ അണ്‍ഫോളോ ചെയ്തിരുന്നു. പിന്നാലെ ചെന്നൈയെ ഫോളോ ചെയ്യുകയും ചെയ്തു.
ഇതോടെയാണ് താരം ചെന്നൈയിലേക്കു കൂടുമാറുന്നതായുള്ള ചര്‍ച്ചകള്‍ തലപൊക്കിയത്.നായകന്‍ എംഎസ് ധോണിക്ക് ശേഷം മികച്ചൊരു വിക്കറ്റ് കീപ്പറെ ചെന്നൈ തിരയുന്നുണ്ട്. ഇതോടൊപ്പം ധോണിക്കു ശേഷം നായകന്‍ എന്ന രീതിയിലും സഞ്ജുവില്‍ ഭാവി കാണുന്നവരുമുണ്ട്.ടീമുകള്‍ തമ്മില്‍ താരങ്ങളെ വച്ചുമാറാനുള്ള ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുത്ത മാസം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതിന്‍റെ മുന്നോടിയായി ടീമുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സഞ്ജുവിനു പകരം ആസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് രാജസ്ഥാന്‍ നോട്ടമിടുന്നതെന്നാണ് സൂചന.
മുംബൈ ഇന്ത്യന്‍സ് കെഎല്‍ രാഹുലിനെയും ബെന്‍ സ്റ്റോക്സിനെയും സ്വന്തമാക്കാനും നീക്കം ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത സീസണോടെ അഹമ്മദാബാദ്, ലഖ്നൗ എന്നിങ്ങനെ പുതിയ രണ്ട് ടീമുകളാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. ഇതിന്‍റെ ഭാഗമായി ഇത്തവണ മെഗാ ലേലമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *