സഞ്ജിത് വധം: വാഹനഭാഗങ്ങള്‍ പൊള്ളാച്ചിയില്‍ കണ്ടെത്തി

Top News

പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍ കണ്ടെത്തി. വാഹനം പൊള്ളാച്ചിയില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പൊളിച്ച വാഹനത്തിന്‍റെ ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയത്. ഈ കണ്ടെത്തല്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്നുമുണ്ട്. കൊല്ലങ്കോട് മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്.
പൊള്ളാച്ചിയില്‍ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *