സഞ്ജയ് റാവുത്തിന്‍റെ ഇ.ഡി കസ്റ്റഡി നീട്ടി

Top News

മുംബൈ: ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ ഇ.ഡി കസ്റ്റഡി ഈമാസം എട്ടുവരെ നീട്ടി.കസ്റ്റഡി കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച റാവുത്തിനെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഇ.ഡി കസ്റ്റഡി നീട്ടി ചോദിച്ചതോടെയാണ് എട്ടുവരെ അനുവദിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പകല്‍ കിഴക്കന്‍ മുംബൈയിലെ ബന്ദൂപിലുള്ള വസതിയില്‍ പരിശോധന നടത്തിയശേഷം റാവുത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വസതിയിലെ പരിശോധനയില്‍ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മുംബൈയില്‍ ചെലവുകുറഞ്ഞ വീടുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് റാവുത്തിന്‍റെ ഭാര്യയും കൂട്ടാളികളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *